ഈ ആപ്‌ളിക്കേഷൻ നിങ്ങളുടെ വിവരങ്ങൾ ഇപ്പോഴും ചോർത്തുക ആണ്! 😱(BEWARE OF TRUE CALLER)

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ആണ് MATRIX-EVE ഇവിടെ വന്നിരിക്കുന്നത്???എന്താണ് എന്ന്  വെച്ചാൽ നമ്മൾ  എല്ലാവരും TRUE CALLER എന്ന ആപ്‌ളിക്കേഷനെ കുറിച്ച് കേട്ടിട്ടുണ്ട് അതുപോലെ മിക്ക ആളുകളും TRUE CALLER  ഉപയോഗിക്കുന്നവരുമാണ് .പക്ഷേ ഇത്തരം ഒരു ആപ്‌ളിക്കേഷൻ നമ്മുടെ വ്യെക്തിപരമായ വിവരങ്ങൾ നമ്മുടെ അനുവാദം കൂടാതെ ഈ ആപ്‌ളിക്കേഷൻെറ സെർവറിൽ സുക്ഷികുന്നുണ്ട് എന്ന് ആണ് പഠന റിപ്പോർട്ട്.

TRUE CALLER-ൻെറ  പ്രവർത്തനം എങ്ങനെയാണു എന്ന് ചോദിച്ചാൽ,ഈ അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ മൊബൈലിൽ വരുന്ന കോൾസിനെ ഫിൽറ്റർ ചെയ്തതിനു ശേഷം,വരുന്ന കോൾസ് നമ്മളുടെ മൊബൈലിൽ സേവ് ചെയത നമ്പർ അല്ലങ്കിൽ  പോലും ഏത്  ആൾ ആണ് വിളിക്കുന്നത് എന്ന് ഡിസ്പ്ലേ ചെയ്തു കാണിക്കും.മിക്ക ആളുകൾക്കും ഇത്തരം ഒരു ഫീച്ചർ ആണ് ഈ ആപ്‌ളിക്കേഷനിൽ  കൂടുതൽ ഇഷ്ടപെട്ടതും,മറ്റുള്ളവർക്ക് ഈ ആപ്‌ളിക്കേഷൻ  പ്രീഫെർ ചെയ്തതും പക്ഷേ ഇതിൽ ഒളിഞ്ഞിരിക്കുന്ന ന്യൂനതകളെ കുറിച്ച് ആരും അവബോധം കാണിക്കാറില്ല!



നമ്മൾ പലപേഴും ചിന്ദിച്ചിട്ടുണ്ടാകും എങ്ങനെ ആണ് ഈ അപ്ലിക്കേഷൻ  നമുക്ക് പരിചിതമല്ലാത്ത നമ്പറുകൾ പോലും വിളിക്കുന്ന ആളുടെ പേരും ലൊക്കേഷനും സഖിതം കാണിക്കുന്നത് എന്ന്!

അപ്പോൾ ഇതിൻെറ ഗുഡൻസ് എന്താണ് എന്ന് ചോദിച്ചാൽ ഒരു വ്യക്തി ഈ ആപ്‌ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ള എല്ലാവരുടെയും മൊബൈൽ നമ്പർ നിങ്ങൾ സേവ് ചെയ്‌തേക്കുന്ന  പേര് വെച്ച് തന്നെ! ഈ TRUE CALLER അതിൻെറ സെർവറിൽ സ്റ്റോർ ചെയുന്നു അങ്ങനെ ഈ  ആപ്‌ളിക്കേഷൻ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളുടെ കോണ്ടാക്ട്സിൽ  ഉള്ള എല്ലാം നമ്പറുകളും ഇവയുടെ സെർവറിൽ സേവ് ചെയുന്നു.അതിനു ശേഷം നടക്കുന്നത് എന്താണ് എന്ന് പറയേണ്ടതില്ലല്ലോ.അങ്ങനെ TRUE CALLER ഇൻസ്റ്റാൾ ചെയ്‌തേകുന്ന ഒരു  വ്യക്തിയെ ആരെങ്കിലും കോൾ ചെയുമ്പാൾ  TRUE CALLER ഉടനെ  തന്നെ  അതിൻെറ സെർവറിൽ സ്റ്റോർ ചെയ്‌തേകുന്ന മൊബൈൽ നമ്പറിൽ നിന്നു അതിൽ സേവ് ചെയ്‌തേകുന്ന ഏത് പേരിലാണോ അത് ഉടനെ ഡിസ്പ്ലേ ചെയ്താണ് നിങ്ങളുടെ മൊബൈൽ-ഇൽ കാണിക്കുന്നത്.    

ഇനിയും  നിങ്ങൾക്കു ഇത് എങ്ങനെ ആണ് പ്രവൃത്തിക്കുന്നത് എന്ന് മനസിലായ സ്ഥിതിക്ക്,നമ്മുടേതായ വിവരങ്ങൾ എങ്ങനെ ചോർത്തുന്നു എന്ന് അറിയണ്ടേ അതും പറയാം,അതിനു മുൻപെ നിങ്ങൾ ഞങ്ങളുടെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉടനെ തന്നെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ തന്നെ ലഭിക്കുന്നതിനായി തൊട്ടു താഴേ കാണുന്ന സബ്സ്ക്രൈബ് എന്ന് എഴുതിയ ബട്ടണിൽ പ്രസ് ചെയുക.....



നിങ്ങൾക്കു ഞങ്ങളുടെ  വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാനും മറക്കല്ലേ!.

അപ്പോൾ നിങ്ങളുടെ കൊണ്ടക്ടസിൽ ഉള്ള മൊബൈൽ നമ്പർ , അതിൻെറതായ ലൊക്കേഷനും TRUE CALLER  സേവ് ചെയ്തു കഴിയുമ്പോൾ  നിങ്ങളെ പോലെ തന്നെ TRUE CALLER ഉപയോഗിക്കുന്ന ആർക്കു വേണമെങ്കിലും ഒരാളുടെ പേര് മാത്രം ഈ ആപ്‌ളിക്കേഷനിൽ  പോയി ടൈപ്പ് ചെയ്താൽ അയാളുടെ മൊബൈൽ നമ്പർ,അതുപോലെ അയാളുടെ ലൊക്കേഷനും ലഭിക്കുന്നതാണ്(ഇത്തരം ഒരു ഫീച്ചർ ലഭിക്കുന്നതിനായി പ്രൊ ഫീച്ചർ നിങ്ങൾ ആക്ടിവേറ്റ് ചെയ്‌യേണ്ടതുണ്ട്).അപ്പോൾ നിങ്ങൾ ഓർക്കുക ഇത്തരം വിവരങ്ങൾ അന്യരായ ഒരു വ്യക്തിക്കു ലഭിച്ചാൽ ഏതൊക്കെ രീതിയിൽ നിങ്ങളുടെ വിവരങ്ങൾ മിസ്യൂസ് ചെയാം എന്ന്.

ഇനിയും അടുത്ത ഒരു പോസ്റ്റിൽ കൂടുതൽ സഹായകരമായ ഒരു വാർത്തയുമായി വേരുന്നത് വരെ _SIGNING OFF SOJIN SAMUEL

Post a Comment

0 Comments